തകര്‍ത്താടി വിരാട് കോഹ്ലി ; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം

ധർമശാല : ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത് നായകന്‍ വിരാട് കോഹ്‍ലിയുടെ മിന്നുന്ന പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ ഇന്ത്യ മറികടന്നു. 52 പന്തില്‍ പുറത്താകാതെ നാല് ഫോറും മൂന്ന് സിക്സുമടക്കം 72 റണ്‍സ് വിരാട് കോഹ്ലി അടിച്ചുകൂട്ടി. 31 പന്തില്‍ 40 റണ്‍സ് നേടിയ ശിഖാര്‍ ധവാന്‍ മികച്ച പിന്തുണ നല്‍കി. രോഹിത് 12 ഉം റിഷാബ് പന്ത് നാല് റണ്‍സും നേടി പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 14 പന്തില്‍ 16 റണ്‍സ് നേടി പുറത്താകാതെ നിന്നു.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലെത്തി.

Top