ഇന്ത്യയിലുടനീളം സൗജന്യ ലാൻഡ്‌ലൈൻ കണക്ഷൻ നല്‍കാനൊരുങ്ങി ടാറ്റ സ്‌കൈ

ന്ത്യയൊട്ടാകെയുള്ള ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ പരിധിയില്ലാത്ത ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ നല്‍കാനൊരുങ്ങി ടാറ്റ സ്‌കൈ. വളരെ കാലമായി കമ്പനി നടപ്പാക്കാനിരുന്ന ഈ സംവിധാനം ഗൗരവമായി കാണുന്നുവെന്നും 20 നഗരങ്ങളിലും പട്ടണങ്ങളിലും ഉടന്‍ ഈ സേവനം ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

ടാറ്റ സ്‌കൈ ഡിടിഎച്ച് സേവനം പൊതുജനങ്ങള്‍ക്കിടയില്‍ വലിയ വിജയമാണെങ്കിലും, അതിന്റെ ബ്രോഡ്ബാന്‍ഡ് വിഭാഗം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുകയാണ്.

ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി സൗജന്യവും ചില പരിധിയില്ലാത്തതുമായ ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ ടാറ്റ സ്‌കൈ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു.

Top