ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് സ്‌പെയിന്‍ പര്യടനത്തില്‍ തോല്‍വി

മാഡ്രിഡ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് സ്‌പെയിന്‍ പര്യടനത്തില്‍ തോല്‍വി. ആതിഥേയര്‍ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളിനു തകര്‍ത്തു.

ഇരട്ട ഗോളുമായി ലോല റിയേറ (48, 52 മിനിറ്റുകള്‍), ബെര്‍ട ബൊണാസ്‌ട്രെ (ആറാം മിനിറ്റ്) എന്നിവരാണ് സ്‌പെയിനു ജയമൊരുക്കിയത്. സ്‌പെയിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.

ലോക റാങ്കിംഗില്‍ ഇന്ത്യ പത്താം സ്ഥാനത്തും സ്‌പെയിന്‍ പതിനൊന്നാം സ്ഥാനത്തുമാണ്.

Top