ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന വനിതയെന്ന സ്ഥാനം ഇനി സ്മിത വി. കൃഷ്ണയ്ക്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന വനിതയെന്ന സ്ഥാനം ഗോദ്‌റെജ് കുടുംബത്തിലെ സ്മിത വി. കൃഷ്ണയ്ക്ക്. 67കാരിയായ സ്മിതയുടെ ആസ്തി 37,570 കോടി രൂപയാണ്. കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഹുറൂണ്‍ റിപ്പോര്‍ട്ട് ഇന്ത്യയാണ് രാജ്യത്തെ സമ്പന്നരായ വനിതകളുടെ പട്ടിക തയാറാക്കിയത്. കൃഷ്ണയും സഹോദരങ്ങളും കൂടി ഗോദ്‌റെജ് ഗ്രൂപ്പിന്റെ അഞ്ചിലൊന്ന് ഓഹരികള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

എച്ച്‌സിഎല്‍ എന്റര്‍പ്രൈസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ റോഷ്‌നി നാടാര്‍ (36) ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാറിന്റെ മകളായ റോഷ്‌നിയുടെ ആസ്തി 30,200 കോടി രൂപയാണ്. റോഷ്‌നിയുടെ അമ്മയും ശിവ് നാടാറിന്റെ ഭാര്യയുമായ കിരണ്‍ നാടാര്‍ അഞ്ചാം സ്ഥാനത്തുണ്ട്. 20,120 കോടി രൂപയാണ് അവര്‍ക്ക് ആസ്തിയുള്ളത്. ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടെ ഇന്ദു ജെയിന്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 26,240 കോടി രൂപയാണ് ആസ്തിയുള്ളത്.

24,790 കോടി രൂപയുടെ ആസ്തിയുമായി ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷാ ആണ് നാലാം സ്ഥാനത്ത്.
ലീന ഗാന്ധി തിവാരി (യു.എസ്.വി.), സംഗീത ജിന്‍ഡാല്‍ (ജെ.എസ്.ഡബ്ല്യു.), ജയശ്രീ ഉള്ളാള്‍ (അരിസ്റ്റ നെറ്റ്വര്ക്‌സ്), അനു അഗ (തെര്‍മാക്‌സ്), ശ്രദ്ധ അഗര്വാള്‍ (ഔട്ട്കം ഹെല്‍്ത്ത്) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവര്‍. ഇതില് ജയശ്രീ ഉള്ളാളും ശ്രദ്ധ അഗര്‍വാളും അമേരിക്കയിലാണ് പ്രവര്‍ത്തിക്കുന്നത്.

Top