അഫ്ഗാനെതിരായ വിജയം ;ഇന്ത്യയ്ക്ക് സമ്മാനിച്ചത് ലോകകപ്പിലെ ചരിത്ര നേട്ടം

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 11റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. അവസാന ഓവറിലെ ഹാട്രിക്കടക്കം നാലു വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യയുടെ വിജയശില്പി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറ, ചഹാല്‍, പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി.അഫ്ഗാനെതിരായ മത്സരത്തില്‍ വിജയിച്ചതോടെ ലോകകപ്പിലെ ചരിത്ര നേട്ടങ്ങളിലൊന്നും ഇന്ത്യയ്ക്ക് സ്വന്തമായി.

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്നലെ നേടിയ വിജയം ഏകദിന ലോകകപ്പിലെ തങ്ങളുടെ അന്‍പതാം വിജയമാണ്. ഇതോടെ ലോകകപ്പില്‍ 50 വിജയങ്ങള്‍ നേടുന്ന മൂന്നാം ടീമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിന് സ്വന്തമായി. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളാണ് ഈ നേട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍. ഓസ്‌ട്രേലിയ 67 മത്സരങ്ങളിലും ന്യൂസിലന്‍ഡ് 53 മത്സരങ്ങളിലുമാണ് ലോകകപ്പില്‍ വിജയം നേടിയിട്ടുള്ളത്.

Top