ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമായേക്കും

പുണെ: ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമായേക്കും. ഞായറാഴ്ച ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ഹര്‍ദിക് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടന്‍ ദാസിന്റെ ഒരു ഷോട്ട് തടുക്കുന്നതിനിടെ കണങ്കാലിനാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ മത്സരവും താരത്തിന് നഷ്ടമായിരുന്നു. പരിക്ക് അത്ര ഗുരുതരമല്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കിയിരുന്നു.

ഈ ഘട്ടത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഹര്‍ദിക്കിനെ കളിക്കാന്‍ അനുവദിക്കാത്തത്. ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിസിസിഐ അറിയിച്ചു.

 

Top