നേപ്പാളിന് വേണ്ടത് ഇന്ത്യയുടെ വാക്സിൻ

കാഠ്മണ്ഡു : ചൈനീസ് വാക്സീനേക്കാൾ ഇന്ത്യയുടെ വാക്സീൻ ആദ്യം കിട്ടാനാണ് നേപ്പാളിന്റെ ആഗ്രഹമെന്ന് റിപ്പോർട്ടുകൾ. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുന്ന ആറാമത് നേപ്പാൾ-ഇന്ത്യ ജോയിന്റ് കമ്മിഷൻ യോഗത്തിൽ തീരുമാനമുണ്ടാകും.സിനോവാക് വാക്സീൻ പതിപ്പ് നൽകുന്നതിന് നേപ്പാളിനു ചൈനയിൽനിന്നു വാഗ്ദാനമുണ്ടായിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, ഇവിടെനിന്നുള്ള വാക്സീൻ ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്നു നേപ്പാൾ അധികൃതർ പറഞ്ഞു.

ഇന്ത്യയിലെ നേപ്പാൾ അംബാസഡർ നിലാംബർ ആചാര്യ വാക്സീൻ നിർമാതാക്കളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നിരവധി തവണ കൂടിക്കാഴ്ചകളും നടത്തി.വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി 14ന് ന്യൂഡൽഹിയിൽ എത്തും. ആരോഗ്യമേഖലയിലെ ഉൾപ്പെടെയുള്ള കരാറുകൾക്ക് അന്തിമരൂപം നൽകാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ.

Top