ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ്ക്ക് ജയം. ഉക്രൈന്റെ ഒലക്‌സി ഹുന്‍ബിനെയാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.

6-4 എന്ന സ്‌കോറിനാണ് തരുണ്‍ദീപിന്റെ വിജയം. ആദ്യ മൂന്നു സെറ്റുകളില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന തരുണ്‍ദീപ് അവസാന രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 25-25, 27-28, 27-27,26-24, 28-25.

4-1 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുണ്‍ദീപ് ആവേശജയം സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇസ്രായേലിന്റെ ഇറ്റായി ഷാനിയാണ് തരുണ്‍ദീപിന്റെ എതിരാളി. ജപ്പാന്റെ ഹിരോകി മുട്ടോയെ 7-3 എന്ന സ്‌കോറിനു കീഴ്‌പ്പെടുത്തിയാണ് ഇസ്രയേല്‍ താരം അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. വ്യക്തിഗത എലിമിനേഷന്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രവീണ്‍ യാദവും ദീപിക കുമാരിയും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്.

Top