ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ്; ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. അഞ്ച് ഓവറിനുള്ളില്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1) എന്നിവരെ ആന്‍ഡേഴ്‌സന്‍ മടക്കി.

രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ഇപ്പോള്‍ ക്രീസില്‍. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടോസ് ജയിച്ചതിന്റെ ആശ്ചര്യം കോലി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോലി ഒരു ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഡേവിഡ് മാലനും ക്രെയ്ഗ് ഓവര്‍ടണും ഇടംനേടി.

 

Top