ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തി. പരിക്കിന്റെ പിടിയിലുള്ള കെ എല്‍ രാഹുല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനു വേണ്ടി കളിക്കാന്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാട്ടിദാര്‍, സറഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

മാര്‍ച്ച് ഏഴ് മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നടക്കുക. പരമ്പരയില്‍ ആദ്യ 3-1ന് ഇന്ത്യ മുന്നിലാണ്. ധരംശാലിയില്‍ നടക്കുന്ന അവസാന ടെസ്റ്റും വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മുന്നേറുകയാണ് ഇന്ത്യന്‍ ലക്ഷ്യം.

Top