ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് നായകൻ. മലയാളി താരം സഞ്ജു സാംസൺ ആദ്യ ടി20 മത്സരത്തിനുള്ള ടീമിൽ മാത്രമാണ് ഇടം നേടിയത്. അയർലൻഡിനെതിരായ ടി20യിൽ ടീമിലിടം ലഭിച്ച രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യർ, അർഷദീപ് സിംഗ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ടി20ക്കുള്ള ടീമിൽ നിന്നൊഴിവാക്കി.

ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഉമ്രാൻ മാലിക്ക് എന്നിവർ മൂന്ന് ടി20ക്കുള്ള ടീമിലും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പിന്നാലെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോലി കളിക്കില്ല. ഏകദിന പരമ്പക്കുള്ള ടീമിൽ ഓപ്പണർ ശിഖർ ധവാൻ തിരിച്ചെത്തി.

ഇഷാൻ കിഷനും അർഷദീപ് സിംഗും ഏകദിന ടീമിലിടം നേടിയപ്പോൾ ഹർഷൽ പട്ടേൽ, ദിനേശ് കാർത്തിക്, രവി ബിഷ്ണോയ് എന്നിവർ ഏകദിന ടീമിലില്ല. ജൂലൈ 7, 9, 10 തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര. 12, 14, 17 തീയതികളിൽ ഏകദിന പരമ്പര നടക്കും.

Top