ഇന്ത്യയുടെ രണ്ടാം ചന്ദ്രധൗത്യം വിജയകരമായി മുന്നോട്ട്

ൽഹി : ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ശേഖരിച്ച ആദ്യ വിവരങ്ങൾ ഐഎസ്ആർഒ വ്യാഴാഴ്ച പുറത്തുവിട്ടു. എല്ലാ പരീക്ഷണങ്ങളും നല്ലരീതിയിൽ നടക്കുന്നുണ്ടെന്നുംലക്ഷ്യപൂർത്തീകരണത്തിനുള്ള കഴിവ് വ്യക്തമാക്കുന്നതാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി. പുറത്തുവിട്ട വിവരങ്ങൾ ബെംഗളുരുവിനടുത്തുള്ള ബ്യാലലുവിലെ ഇന്ത്യൻ സ്പേസ് സയൻസ് ഡാറ്റാ സെന്ററിലാണ് (ഐ.എസ്.എസ്.ഡി.സി.) ആർക്കൈവ് ചെയ്തിരിക്കുന്നത്.

ഐഎസ്ആർഒയുടെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള നോഡൽ സെന്ററാണ് ഇന്ത്യൻ സ്പേസ് സയൻസ് ഡാറ്റാ സെന്റർ. 2019 ജൂലായ് 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 സെപ്റ്റംബർ രണ്ടിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള എട്ടോളം പരീക്ഷണങ്ങള് ചന്ദ്രയാൻ-2 നടത്തുന്നത്.

Top