ഇന്ത്യയുടെ രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ ഉടന്‍; കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനും വിതരണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്സിനായുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.

വാക്‌സിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവിനുളളില്‍ ബയോളജിക്കല്‍-ഇ വാക്‌സിന്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും.

നിലവില്‍ മൂന്നാംഘട്ട പരീക്ഷണത്തിലുളള ബയോളജിക്കല്‍ ഇ വാക്‌സിന്‍ ഒന്നും രണ്ടും പരീക്ഷണഘട്ടങ്ങളില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വാക്‌സിന്‍ വരുന്ന മാസങ്ങളില്‍ ലഭ്യമാകും. കോവാക്‌സിന് പുറമേ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, സ്പുട്‌നിക് V എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നത്.

Top