ചൈനയുടെയും പാകിസ്ഥാന്റെയും അതീവ രഹസ്യങ്ങള്‍ കണ്ടെത്തിയ ഇന്ത്യയുടെ സ്വന്തം ‘റോ’

vladimir putin

ന്ത്യയുടെ സ്വന്തം ഇന്റലിന്‍ജന്‍സ് ഏജന്‍സിയായ ‘ആര്‍ & എ ഡബ്ള്യു(റീസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) നമ്മുടെ സാഹിത്യങ്ങളിലോ അല്ലെങ്കില്‍ സിനിമാ പരിസരങ്ങളിലൊന്നും തന്നെ അങ്ങനെ പരിചിതമല്ല. അമേരിക്കയുടെ സിഐഎയെക്കുറിച്ചും ഇസ്രായേലിന്റെ മൊസാദിനെക്കുറിച്ചുമാണ് പതിവ് കേട്ടുകേള്‍വി. അതിനു തക്കതായ കാരണമുണ്ട്.

‘റോ’ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ന് വരെയുള്ള യാതൊരു രഹസ്യവും അങ്ങനെ പുറത്തുവിട്ടിട്ടില്ല. സി.ഐ.എ പോലും അതിന്റെ മുന്‍കാല ഓപ്പറേഷനുകള്‍ സംബന്ധിച്ച രഹസ്യങ്ങളില്‍ പലതും പൊതുജനങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറായപ്പോഴും ‘റോ’ ഇന്ത്യയുടെ സുരക്ഷ കണക്കിലെടുത്ത് അതിനു വിസമ്മതിക്കുകയാണ് ഉണ്ടായത്.

എന്നാല്‍ ‘റോ’യുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഏതാനും വസ്തുതകള്‍ യതീഷ് യാദവ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ ‘റോ: എ ഹിസ്റ്ററി ഒഫ് ഇന്ത്യാസ് കോവേര്‍ട്ട് ഓപ്പറേഷന്‍സ്’ എന്ന പുസ്തകത്തിലൂടെ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. ആരും അമ്പരന്ന് പോകുന്ന ചില വസ്തുതകള്‍.

നവംബര്‍ 1988. അന്ന് സോവിയറ്റ് യൂണിയന്‍ പ്രസിഡന്റായ മിഖായേല്‍ ഗോര്‍ബച്ചേവും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി എദ്വാര്‍ദ് ഷെവര്‍ദ്‌നാസെയും ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ സമയം. ഷെവര്‍ദ്‌നാസെയെ അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ‘അലെക്‌സാന്‍ദ്രെ’യും അനുഗമിച്ചിരുന്നു. വിരുന്നുപരിപാടികള്‍ക്കും സൗഹൃദ സംഭാഷണങ്ങള്‍ക്കുമിടയില്‍ ആരോരും ശ്രദ്ധിക്കാതെ ഒരാള്‍ അലെക്‌സാന്‍ദ്രെയെ സമീപിക്കുകയും അദ്ദേഹവുമായി പരിചയപ്പെടുകയും ചെയ്തു. ‘റോ’ ഏജന്റായ അശോക് ഖുറാന.

അനൗദ്യോഗിക സംസാരങ്ങളില്‍ നിന്നും ആരംഭിച്ച ഇവരുടെ പരിചയം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നീണ്ടത് റഷ്യയിലേക്കും റഷ്യയുടെ സുരക്ഷാ രഹസ്യങ്ങളിലേക്കുമായിരുന്നു. അധികം താമസിയാതെ തന്നെ ഒരു റഷ്യന്‍ യുവതിയെ അലെക്‌സാന്‍ദ്രെ ഖുറാനയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. റഷ്യയുടെ രഹസ്യ ഏജന്‍സിയായ കെ.ജി.ബിയുടെ സോവിയറ്റാനാന്തര രൂപമായ എഫ്.എസ്.ബിയുടെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയില്‍ പെടുന്ന ഒരാളുടെ കാമുകിയായിരുന്നു ‘അനസ്താസിയ കോര്‍ക്കിയ’ എന്ന് പേരുള്ള ഈ യുവതി.

ക്രമേണ റഷ്യന്‍ ആണവോര്‍ജ പദ്ധതിയുടെ വിവരങ്ങള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ചൈനയെയും പാകിസ്ഥാനെയും സംബന്ധിച്ച അതീവ രഹസ്യമായ വിവരങ്ങള്‍ എന്നിവ ‘റോ’യുടെ ഓഫീസിലെ മേശകളിലേക്ക് ഒഴുകിയെത്തുവാന്‍ തുടങ്ങി. അധികം വൈകാതെ തന്നെ അനസ്താസിയയും അലെക്‌സാന്‍ദ്രെയും തങ്ങള്‍ ‘റോ’യുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഖുറാനയെ അറിയിക്കുകയും ചെയ്തു. ‘ഓപ്പറേഷന്‍ അസാലേയ’ എന്നാണ് ‘റോ’ ഈ ദൗത്യത്തിന് പേര് നല്‍കിയത്.

എന്നാല്‍, അനസ്താസിയയുടെ കാമുകനായ ആ എഫ്.എസ്.ബി ഉന്നതന്‍ ഇപ്പോഴത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ആണെന്നാണ് പുസ്തകം സൂചിപ്പിക്കുന്നത്. അലെക്‌സാന്‍ദ്രെയേയും അനസ്താസിയയുടെയും ഇവരുമായി ബന്ധപ്പെടുന്ന ആളുകള്‍ക്കും യാദവ് കോഡ് നാമങ്ങളാണ് പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്.

എന്നിരുന്നാലും ബുദ്ധിയുള്ള വായനക്കാരന് ഇവര്‍ ആരൊക്കെയാണെന്നും ഇവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്തൊക്കെയാണെന്നും മനസിലാക്കാവുന്നതേയുള്ളൂ.2001ലാണ് ‘ഓപ്പറേഷന്‍ അസാലേയ’ റോ ടെര്‍മിനേറ്റ് ചെയ്യുന്നത്. അതേവര്‍ഷം ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം പാകിസ്ഥാനി ഭീകരവാദികളാല്‍ ആക്രമിക്കപ്പെടുകയും ചെയ്തു.
പിന്നീട്, ബെര്‍ലിനില്‍ വച്ച് വീണ്ടും ഖുറാന അലെക്‌സാന്‍ദ്രെയെ കണ്ടു. അന്ന് ഒരു കാര്യം മാത്രമാണ് അലെക്‌സാന്‍ദ്രെ ഖുറാനയോട് പറഞ്ഞത്. ‘ഓപ്പറേഷന്‍ അസാലേയ ഇപ്പോഴും ആക്റ്റീവ് ആയിരുന്നുവെങ്കില്‍ നമുക്ക് ഇന്ത്യന്‍ പാര്‍ലമെന്റിനു മേലുണ്ടായ ആക്രമണം ഒഴിവാക്കാമായിരുന്നു’.

Top