India’s October wholesale inflation inches up to negative 3.81%

ന്യൂഡല്‍ഹി: തുടര്‍ച്ചയായി 12ാമത്തെ മാസവും മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നെഗറ്റീവ് ശതമാനത്തില്‍ തന്നെ.

സപ്തംബറിലെ (-)4.54 ശതമാനത്തില്‍നിന്ന് പണപ്പെരുപ്പ നിരക്ക് (-)3.81 ശതമാനമായി. ഇന്ധന വിലയിടിവാണ് നിരക്ക് കുറഞ്ഞ രീതിയില്‍ തുടരാനിടയാക്കിയത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്ത ഇന്ധന വിലയില്‍ 16.32 ശതമാനമാണ് ഇടിവുണ്ടായത്. നിര്‍മാണ വസ്തുക്കളുടെ വിലയില്‍ 1.67 ശതമാനവും കുറവുണ്ടായി.

അതേസമയം, ഭകഷ്യവിലയില്‍ 2.44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Top