India’s NSG team to travel to Bangladesh for probe

ന്യൂഡല്‍ഹി : ബംഗ്ലദേശില്‍ തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ സേന (എന്‍എസ്ജി)യുടെ പ്രത്യേക സംഘം ബംഗ്ലദേശിലേക്ക് പോകും.

ഇതിനായി ബംഗ്ലദേശ് സര്‍ക്കാരിന്റെ അനുമതി സംഘത്തിനു ലഭിച്ചു. ഭീകരാക്രമണമുണ്ടായ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.

ഭീകരാക്രമണമുണ്ടായ സ്പാനിഷ് കഫേ, കിഷോര്‍ഗഞ്ചിലെ ഈദ് പ്രാര്‍ഥനാ കൂട്ടായ്മ നടന്ന സ്ഥലം എന്നിവിടങ്ങളാണ് സംഘം സന്ദര്‍ശിക്കുക. വിശദമായ അന്വേഷണത്തിനൊപ്പം ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ബംഗ്ലദേശിനൊപ്പം ഇന്ത്യയും നിലകൊള്ളുമെന്ന സന്ദേശവുമെത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സംഘം പുറപ്പെടും. ഭീകരപ്രവര്‍ത്തനം നേരിടാന്‍ 1984ലാണ് ഇന്ത്യ എന്‍എസ്ജിക്കു രൂപം കൊടുത്തത്.

തലസ്ഥാന നഗരമായ ധാക്കയിലെ സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ 20 വിദേശികളും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

കിഷോര്‍ഗഞ്ചില്‍ രാജ്യത്തെ ഏറ്റവും വലിയ ഈദ് പ്രാര്‍ഥനാ കൂട്ടായ്മയുടെ പ്രവേശന കവാടത്തില്‍ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു.

സ്പാനിഷ് കഫേയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ദി

×

Top