ഡയമണ്ട് ലീഗില്‍ വെള്ളിത്തിളക്കത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര

യൂജീന്‍: ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 83.8 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. 84.24 മീറ്റര്‍ എറിഞ്ഞ ചെക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജിനാണ് സ്വര്‍ണം. നിലവിലെ ചാമ്പ്യനായ നീരജിന് 0.44 മീറ്ററിന്റെ വ്യത്യാസത്തിലാണ് യൂജിനില്‍ സ്വര്‍ണം നഷ്ടമായത്.

ഇതോടെ പങ്കെടുത്ത നാല് ഡയമണ്ട് ലീഗുകളില്‍ നിന്നായി രണ്ട് വീതം സ്വര്‍ണവും വെള്ളിയും നീരജിന് സ്വന്തമായി. 83.74 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജിന്റെ തൊട്ടടുത്ത് എത്തിയ ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലാഡറിനാണ് വെങ്കലം. ഏഷ്യന്‍ ഗെയിംസാണ് നീരജിന്റെ അടുത്ത ലക്ഷ്യം. ദോഹയില്‍ സ്വര്‍ണം നേടിയ 88.67 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. 89.94മീറ്റര്‍ കരിയറിലെ മികച്ച ദൂരവും.

Top