പരിക്കില്‍ നിന്ന് മോചിതനായി; തിരിച്ചെത്തിയ താരം ഒളിമ്പിക്സ് യോഗ്യത നേടി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ടോക്യോ ഒളിമ്പിക്സിന് യോഗ്യത. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയതായിരുന്നു താരം. അത്‌ലറ്റിക്‌ സെന്‍ട്രല്‍ നോര്‍ത്ത് ഈസ്റ്റ് മീറ്റിലാണ് താരം ഒളിമ്പിക്സ് യോഗ്യത നേടിയത്.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു നീരജ്. അതിന്‌ശേഷമായിരുന്നു നീരജിന് പരിക്ക് പറ്റിയത്‌. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര.

85 മീറ്ററാണ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. എന്നാല്‍ മീറ്റില്‍ നീരജ് 87.86 മീറ്റര്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് മത്സരാര്‍ഥികളാണ് ജാവലിന്‍ ത്രോയില്‍ നീരജിനൊപ്പം മത്സരിക്കാനുണ്ടായത്. ഇന്ത്യയുടെ രോഹിത് യാദവ് 77.61 മീറ്റര്‍ ദൂരമെറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

Top