150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് ഇന്ത്യയുടെ നവദീപ് സെയ്‌നിയും

150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് ഇന്ത്യയുടെ നവദീപ് സെയ്‌നി. ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലായിരുന്നു താരത്തിന്റെ പ്രകടനം നടന്നത്. സെയ്‌നി പന്തെറിഞ്ഞത് ലങ്കയുടെ ഒഷാനൊ ഫെര്‍ണാണ്ടോക്കെതിരെയാണ്.

ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞതിന്റെ റെക്കോര്‍ഡുള്ളത് ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയുടെ പേരിലാണ്. 152 കിലോ മീറ്റര്‍ വേഗത്തിലാണ് താരം പന്തെറിഞ്ഞത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഈ റെക്കോര്‍ഡ് താരം സ്വന്തമാക്കിയത്.

ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും 150 കിലോ മീറ്റര്‍ വേഗം മറികടന്നവരാണ്. 161 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ പാക് പേസര്‍ ഷൊയൈബ് അക്തറിന്റെ പേരിലാണ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ റെക്കോര്‍ഡുള്ളത്.

Top