അര്ജുന് കപൂറിനെ നായകനാക്കി രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. വന്ദേ മാതരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പാപോണ്‍, അല്‍തമാഷ് ഫരീദി എന്നിവര്‍ ചേര്‍ന്നാണ്. അമിതാഭ് ഭട്ടാചാര്യയുടെതാണ് വരികള്‍. അര്ജുന് തന്റെ ട്വിറ്ററിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ചിത്രം മെയ് 24ന് തിയേറ്ററുകളിലെത്തും.
A song for our unsung heroes who serve the nation from the shadows, every single day! #VandeMataram out now – https://t.co/pH3pEouFRL#IndiasMostWanted @rajkumar_rkg @ItsAmitTrivedi @OfficialAMITABH @paponmusic #AltamashFaridi @foxstarhindi @raapchik_films @saregamaglobal #IMW
— Arjun Kapoor (@arjunk26) May 14, 2019
റെയ്ഡ്, നോ വണ്‍ കില്‍ഡ് ജെസീക്ക, ആമിര്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയത് രാജ്കുമാര് ഗുപ്തയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രത്തില്‍ ഒരു തീവ്രവാദസംഘത്തെ കുടുക്കാന്‍ നിയോഗിക്കപ്പെടുന്ന അഞ്ചംഗ സംഘത്തിന്റെ കഥയാണ് പറയുന്നത്. ഇന്റലിജന്‍സ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ അര്ജുന് കപൂര്‍ അഭിനയിക്കുന്നത്.
മലയാള സിനിമ താരങ്ങള്‍ സുദേവ് നായരും പ്രശാന്ത് അലക്സാണ്ടറും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് ശര്‍മ്മ, ഗൗരവ് മിശ്ര, ഐസിഫ് ഖാന്, ശാന്തിലാല്‍ മുഖര്‍ജി, പ്രവീണ്‍ സിംങ് സിസോദിയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രാജ് കുമാര്‍ ഗുപ്തയും മിറ കരണും ചേര്‍ന്ന് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.