indias longest bridge dhola sadiya bridge assam sarbananda sonowal

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ . 9.15 കിലോമീറ്റര്‍ നീളമുള്ള ധോലസാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞുകിട്ടും.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈ ബാന്ദ്രവോര്‍ളി കടലിന് മുകളിലൂടെയുള്ള പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളം കൂടുതലാണ് ധോലസാദിയ പാലത്തിന്.

2011 ല്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച പാലം ഏകദേശം 950 കോടി രൂപ ചിലവിട്ടാണ് 13 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ബ്രഹ്മപുത്ര നദിക്ക് കുറുകേ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.

Top