India’s last navigation satellite IRNSS-1G lifts off

ചെന്നൈ: സ്വന്തമായ ഗതിനിര്‍ണയ സംവിധാനമെന്ന യാഥാര്‍ഥ്യത്തിലേക്ക് ഇന്ത്യ അടുക്കുന്നു. സംവിധാനത്തിലെ ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ജി (IRNSS1G) വിക്ഷേപിച്ചു. ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി സി33 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക. ഉച്ചയ്ക്ക് 12.50നായിരുന്നു വിക്ഷേപണം.

ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തില്‍ ഏഴ് ഉപഗ്രഹങ്ങളാണുള്ളത്. ആറും ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞു. ഇതോടെ വ്യക്തമായ ഗതിനിര്‍ണയ സംവിധാനമാണ് ഇന്ത്യയ്ക്കു ലഭിക്കുക. നിലവില്‍ യുഎസിന്റെ ജിപിഎസ് ആണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ, റഷ്യയുടെ ഗ്ലോനാസും പ്രവര്‍ത്തനക്ഷമമാണ്.
ഏഴ് ഉപഗ്രഹങ്ങളില്‍ നാലെണ്ണം ഉപയോഗിച്ച് ഐആര്‍എന്‍എസ്എസ് സംവിധാനം പ്രവര്‍ത്തിപ്പിക്കാം. ബാക്കി മൂന്നെണ്ണം ലക്ഷ്യസ്ഥാനത്തിന്റെ കൃത്യത വരുത്തുന്നതിന് ഉപയോഗിക്കുന്നതാണ്. ഏഴ് ഉപഗ്രങ്ങള്‍ക്കുമായി 1,420 കോടി രൂപ ചെലവായതായി ഐഎസ്ആര്‍ഒ അറിയിച്ചു.

Top