പ്രതിസന്ധിയില്‍ ലോകരാഷ്ട്രങ്ങളെ സഹായിക്കുന്നു; ഇന്ത്യയുടേത് നിസ്വാര്‍ത്ഥ സേവനം

ന്യൂഡല്‍ഹി: ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ബുദ്ധ വചനം ആശ്വാസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയുടെ ഈ പ്രയാസകരമായ സമയത്ത്, മറ്റുള്ളവരെ സഹായിക്കാനും ക്രമസമാധാനം പാലിക്കാനും രോഗബാധിതരെ സുഖപ്പെടുത്താനും ശുചിത്വം നിലനിര്‍ത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച് 24 മണിക്കൂറും ജോലി ചെയ്യുന്ന നിരവധി ആളുകളാണ് നമുക്കു ചുറ്റുമുള്ളത്. അത്തരത്തിലുള്ള എല്ലാവരും ഈ ദിനത്തില്‍ അഭിനന്ദനത്തിനും ബഹുമാനത്തിനും അര്‍ഹരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബുദ്ധന്‍ ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ്. ഇന്നും സേവനത്തിന്റെയും ത്യാഗത്തിന്റെയും ഒരുപാട് ഉദാഹരണങ്ങള്‍ നാം കാണുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിനായി പൊരുതുന്നവര്‍ക്കായി ഈ നിമിഷം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാമെന്നും പ്രതിസന്ധിയെ നാം അതിജീവിക്കുമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ ആത്മബോധത്തിന്റേയും ഇന്ത്യയെക്കുറിച്ചുള്ള ബോധത്തിന്റേയും പ്രതീകമാണ് ബുദ്ധന്‍. ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റെയും സമ്പുഷ്ടീകരണത്തിന് ശ്രീബുദ്ധന്‍ സംഭാവന നല്‍കി. ബുദ്ധന്‍ സ്വന്തം പ്രകാശമായിത്തീര്‍ന്നു, ജീവിത യാത്രയില്‍ മറ്റുള്ളവരുടെ ജീവിതവും പ്രകാശിപ്പിച്ചു. ഇന്ന് കാലം മാറി, സാഹചര്യം മാറി, സ്ഥിതി മാറി. പക്ഷെ ബുദ്ധന്റെ സന്ദേശങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എക്കാലവും പ്രവഹിക്കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

ലോകത്തെമ്പാടുമായി ബുദ്ധപൂര്‍ണിമ ആഘോഷങ്ങളും ചടങ്ങുകളും വിര്‍ച്വല്‍ ആയി നടക്കുന്നു. ഓണ്‍ലൈന്‍ ആയി സംപ്രേഷണം ചെയ്യുന്നു. നമുക്ക് പുതിയ അനുഭവമാണിത്. ഇത് പ്രാര്‍ത്ഥനയ്ക്കുള്ള ദിവസങ്ങളായി ആചരിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണമായി നിങ്ങള്‍ ഇത് മാറ്റിയിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ നിസ്വാര്‍ത്ഥ സേവനമാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. ഇന്ത്യ നിരവധി രാജ്യങ്ങളുടെ സഹായത്തിനെത്തി. പല രാജ്യങ്ങളും ഇന്ത്യയുടെ സേവനത്തിനെത്തി. ഇന്ത്യയുടെ വികസനം ലോകത്തിന്റെ പുരോഗതിക്ക് സഹായിക്കുമെന്നും മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അനിവാര്യമാണെന്നും മോദി ഓര്‍മ്മിപ്പിച്ചു .

ലോകത്തെമ്പാടുമായി ബുദ്ധപൂര്‍ണിമ ആഘോഷങ്ങളും ചടങ്ങുകളും വിര്‍ച്വല്‍ ആയി നടക്കുന്നു. ഓണ്‍ലൈന്‍ ആയി സംപ്രേഷണം ചെയ്യുന്നു. നമുക്ക് പുതിയ അനുഭവമാണ് ഇത്. ഇത് പ്രാര്‍ത്ഥനയ്ക്കുള്ള ദിവസങ്ങളായി ആചരിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണമായി നിങ്ങള്‍ ഇത് മാറ്റിയിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top