ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് യുഎസ് റേറ്റിങ് ഏജൻസി

sensex

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് യുഎസ് റേറ്റിങ് ഏജന്‍സിയായ ഫിച്ച്.

സാമ്പത്തിക വര്‍ഷം, വളര്‍ച്ച 6.7 ശതമാനം ആകുമെന്ന് ഫിച്ചിന്റെ ആഗോള സാമ്പത്തിക അവലോകനത്തില്‍ പറയുന്നു.

2018–2019 ല്‍ 7.3% വളര്‍ച്ചയാണ് നേടുക. 7.4% വളര്‍ച്ച നേടുമെന്നാണ് മുന്‍പ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഘടനാപരമായ നയങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗം കൈവരിക്കുമെന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷം സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് ഫിച്ച് പറഞ്ഞു.

ജൂലൈ–സെപ്റ്റംബര്‍ കാലയളവില്‍ 6.3% വളര്‍ച്ച ഇന്ത്യ നേടിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് സൂചിപ്പിക്കുന്നു.

ഏപ്രില്‍–ജൂണ്‍ കാലയളവില്‍ 5.7% വളര്‍ച്ച നേടാനേ കഴിഞ്ഞുള്ളൂ. നോട്ട് നിരോധനം, ചരക്ക്, സേവന നികുതി എന്നിവയാണ് വളര്‍ച്ച കുറയാനുള്ള കാരണങ്ങളായി ഫിച്ച് ചൂണ്ടിക്കാട്ടുന്നത്.

ഫിച്ചിന്റെ അവലോകനം:

അടിസ്ഥാന സൗകര്യ വികസന രംഗത്ത് 6.9 ലക്ഷം കോടിയുടെ നിക്ഷേപം, വളര്‍ച്ചയ്ക്ക് വേഗം കൂട്ടും.

ആഗോളതലത്തില്‍ ഈ വര്‍ഷം 3.2% വളര്‍ച്ച പ്രതീക്ഷിക്കുന്നു.

അടുത്ത വര്‍ഷം 3.3 ശതമാനവും. നാണ്യപ്പെരുപ്പം കുറഞ്ഞ തലത്തില്‍ തുടരുന്നതും, രൂപ ശക്തിപ്പെടുന്നതും

പലിശനിരക്ക് കുറച്ചുനിര്‍ത്താന്‍ ആര്‍ബിഐക്ക് അവസരം ഒരുക്കും. ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിന് 2.6

ലക്ഷം കോടിയുടെ പദ്ധതി വായ്പാ വിതരണം കാര്യക്ഷമമാക്കും. ചൈനയിലും അടുത്ത വര്‍ഷം വളര്‍ച്ച കുറഞ്ഞ

തോതിലായിരിക്കും. പ്രതീക്ഷിക്കുന്നത് 6.4%.

Top