വരുന്ന സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് വീണ്ടും കുറയുമെന്ന് റേറ്റിംഗ് ഏജന്‍സി

ന്യൂഡല്‍ഹി: വരുന്ന സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് വീണ്ടും കുറയുമെന്ന് റേറ്റിംഗ് ഏജന്‍സി ഫിച്ച് റേറ്റിംഗ്‌സ്. മാര്‍ച്ച് 31ന് അവസാനിക്കുന്ന 2018-19ല്‍ 6.9 ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടാകുകയുള്ളുവെന്നും ഏജന്‍സി പറയുന്നു. 6.8 ശതമാനം വളര്‍ച്ചയാണ് ഫിച്ച് റേറ്റിംഗ്‌സ് അടുത്ത വര്‍ഷത്തേക്കു കണക്കാക്കുന്നത്.

നേരത്തേ 7.2 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇപ്പോഴത്തെ പ്രതീക്ഷ ഗവണ്‍മെന്റിന്റെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) പ്രതീക്ഷയായ ഏഴു ശതമാനത്തേക്കാള്‍ കുറവാണ്.

ഫാക്ടറി ഉത്പാദനത്തിലും കാര്‍ഷികമേഖലയിലുമാണ് വളര്‍ച്ച കുറവായത്. വായ്പാ ലഭ്യത കുറഞ്ഞതും മൂലധനനിക്ഷേപം കാര്യമായി വര്‍ധിക്കാത്തതുമാണു വളര്‍ച്ചക്കുറവിനു കാരണമായി ഫിച്ച് ചൂണ്ടിക്കാട്ടുന്നത്.

Top