ലോക്ഡൗണ്‍; രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വന്‍കുറവ്

ന്യൂഡല്‍ഹി: രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലായതോടെ ഇന്ധന ഉപഭോഗത്തില്‍ വന്‍കുറവ്. ഇന്ധന ഉപഭോഗത്തില്‍ 45.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് 2007-ന് ശേഷം ഇന്ധന ഉപഭോഗത്തില്‍ ഏറ്റവും കുറവ് അളവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ഏപ്രിലില്‍ രേഖപ്പെടുത്തിയതിന്റെ പകുതി മാത്രമാണ് 2020 ഏപ്രിലിന്റെ ആദ്യ രണ്ട് ആഴ്ചകളില്‍ രേഖപ്പെടുത്തിയത്.

ഇന്ത്യയുടെ വാര്‍ഷിക ഇന്ധന ഉപഭോഗത്തില്‍ 5.6 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

സാധാരണ കൂടുതലായി ഉപയോഗിക്കുന്ന ഡീസലിന്റെ ഉപഭോഗത്തില്‍ 55.6 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.

Top