സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍കൂട്ട്; വിദേശനാണ്യ ശേഖരം റെക്കോഡിലെത്തി

മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോഡിലെത്തി. പ്രധാന കറന്‍സി ആസ്തിയില്‍ മെയ് 29 ന് അവസാനിച്ച ആഴ്ചയില്‍ 343 കോടി ഡോളര്‍ വര്‍ധിച്ച് വിദേശനാണ്യശേഖരം 49,348 കോടി ഡോളറായി ഉയര്‍ന്നു.

അതിനുമുമ്പത്തെ ആഴ്ചയും 300 കോടി ഡളര്‍ വര്‍ധിച്ചിരുന്നതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് പാന്‍ഡെമിക്കിന്റെ സാമ്പത്തിക ആഘാതം രാജ്യം അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ ഈ കരുതല്‍ ധനശേഖരം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണ്.

അതേസമയം, രാജ്യത്തെ സ്വര്‍ണശേഖരത്തിന്റെ മൊത്തംമൂല്യം 32.682 ബില്യണായി കുറയുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുമായി താരതമ്യംചെയ്യുമ്പോള്‍ മൂല്യത്തില്‍ 97 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Top