ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഉയര്‍ന്നു

മുംബൈ: ആര്‍ബിഐ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 16 ന് അവസാനിച്ച ആഴ്ചയില്‍ 3.615 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് രാജ്യത്തെ വിദേശനാണ്യ ശേഖരം 555.12 ബില്യണ്‍ ഡോളറിലെത്തി. വിദേശ നാണ്യ ശേഖരത്തില്‍ ഇന്ത്യയുടെ ഏക്കാലത്തെയും ഉയര്‍ന്ന നേട്ടമാണിത്.

2020 ഒക്ടോബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 5.867 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 551.505 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
ഏറ്റവും പുതിയ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, മൊത്തം കരുതല്‍ ധനത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളുടെ കുത്തനെയുളള ഉയര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. എഫ്‌സിഎ 3.539 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 512.322 ബില്യണ്‍ ഡോളറിലെത്തി.

ഡോളര്‍ അടിസ്ഥാനത്തില്‍ എഫ്‌സിഎകളില്‍ വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പിന്റെയോ മൂല്യത്തകര്‍ച്ചയുടെയോ ഫലം ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ സ്വര്‍ണ്ണ ശേഖരം 86 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 36.685 ബില്യണ്‍ ഡോളറിലെത്തി.

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ 1.480 ബില്യണ്‍ ഡോളറായി മാറ്റമില്ലതെ തുടരുന്നു. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ സ്ഥാനം 11 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.634 ബില്യണ്‍ ഡോളറിലെത്തി.

Top