ഇന്ത്യയുടെ ആദ്യത്തെ മിസ് ട്രാൻസ് വിജയി, വീണ സെൻഡ്രേ! ചിത്രങ്ങൾ കാണാം

MISS TRANS

ലിംഗ നീതിയെ ലക്ഷ്യം വയ്ച്ചു നിരവധി വിവാദപരമായ വിധികളാണ് സുപ്രീം കോടതി ഈ കഴിഞ്ഞ മാസങ്ങളിൽ പുറപ്പെടുവിച്ചത്.സ്വവർഗ അനുരാഗം ക്രിമിനൽ കുറ്റമല്ല എന്നതിൽ തുടങ്ങി, ശബരിമല സ്ത്രീ സന്ദർശനം വരെ വിരൽ ചൂണ്ടുന്നത് ഈ വലിയ ലക്ഷ്യത്തിലേക്കാണ്. അതിനു ഇരട്ടി മധുരം നൽകുന്നതാണ് കഴിഞ്ഞ ദിവസം നടന്ന മിസ് ട്രാൻസ്ക്വീൻ ഇന്ത്യ എന്ന സൗന്ദര്യ മത്സരം. ആദ്യമായിയാണ് ‘മിസ് ട്രാൻസ് ക്വീൻ’ എന്ന ടൈറ്റിൽ തന്നെ രാജ്യത്ത് ഉണ്ടാവുന്നത്.

വീണ സെൻഡ്രേ എന്ന ഛത്തീസ്ഗഡ് സുന്ദരിയാണ് ഇന്ത്യയുടെ ആദ്യത്തെ ട്രാൻസ് സുന്ദരി എന്ന പട്ടം സ്വന്തമാക്കിയത്. ഞായറാഴ്ച മുംബൈയിൽ വയ്ച്ചു നടന്ന ദേശീയ മത്സരത്തിൽ വീണ സെൻഡ്രേ തമിഴ് നാട്ടിൽ നിന്നുള്ള നമിത അമ്മുവിനെ പിന്തള്ളിയാണ് മുമ്പിൽ വന്നത്. വീണ മുമ്പ് മിസ് ഛത്തീസ്ഗഡ് ആയിരുന്നു. റായ്പൂറിലെ മന്ദിർ ഹസൗദ്‌ ഗ്രാമത്തിലെ സ്വദേശിയാണ് വീണ. സാനിയ സൂദാണ്‌ രണ്ടാം സ്ഥാനത്ത്, നിമിത അമ്മു മൂന്നാം സ്ഥാനത്തും.

മിസ് ട്രാൻസ് ഇന്ത്യയുടെ അണിയറ കാഴ്ചകൾ:



Top