മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3

PORSHE

ഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ മണ്ണില്‍ അവതരിച്ച പോര്‍ഷ 911 GT3 യുടെ ആരവം കെട്ടടങ്ങും മുമ്പെ മാനുവല്‍ ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 ബെംഗളൂരുവില്‍ എത്തി.

991.2 തലമുറയില്‍ നിന്നുള്ള രണ്ടാമത്തെ 911 GT3 യാണ് ബെംഗളൂരുവില്‍ അവതരിച്ചിരിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഇന്ത്യയുടെ ആദ്യ പോര്‍ഷ 911 GT3 സൂപ്പര്‍കാറിനെ മംഗളൂരു ഉപഭോക്താവാണ് സ്വന്തമാക്കിയിരിക്കുന്നത്.

പോര്‍ഷ 911 GT3യില്‍ മാനുവല്‍, ഡ്യൂവല്‍ക്ലച്ച് ഓട്ടോമാറ്റിക് PDK ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണെങ്കിലും ഇതാദ്യമായാണ് മാനുവല്‍ പതിപ്പ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതില്‍ മാനുവല്‍ പതിപ്പ് ഓട്ടോമാറ്റിക്കിനെക്കാള്‍ ഒരു സെക്കന്‍ഡ് പിന്നിലാണ്.

911 GT3 കപ്പ് റേസറില്‍ നിന്നുമുള്ള 4.0 ലിറ്റര്‍ ഫ്‌ളാറ്റ്‌സിക്‌സ് എഞ്ചിനാണ് പോര്‍ഷ 911 GT3യില്‍ ഒരുങ്ങുന്നത്. 1430 കിലോഗ്രാമാണ് പോര്‍ഷ 911 GT3 യുടെ ഭാരം. അതേസമയം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പിന്റെ ഭാരം 1415 കിലോഗ്രാമാണ്.

കേവലം 3.4 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന പോര്‍ഷ 911 GT3യുടെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്. റിയര്‍ ആക്‌സില്‍ സ്റ്റീയറിംഗ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്ന പുതിയ മോഡലില്‍ അഡ്ജസ്റ്റബിള്‍ ഡാംപര്‍ സിസ്റ്റം, ഡയനാമിക് എഞ്ചിന്‍ മൗണ്ടുകള്‍ എന്നിവ ഇടംപിടിക്കുന്നുണ്ട്.

Top