ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജോതാവ് ഭാനു അതയ്യ അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജോതാവ് ഭാനു അതയ്യ അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. മകള്‍ രാധിക ഗുപ്തയാണ് മരണവിവരം അറിയിച്ചത്.

1983 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.
ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ 1929 ഏപ്രില്‍ 28 ന് മഹാരാഷ്ട്രയിലെ കോലാലംപൂരിലാണ് ജനിച്ചത്. രണ്ടു തവണ നാഷണല്‍ ഫിലിം അക്കാദമി പുരസ്‌കാരവും ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാനു അതയ്യയെ തേടിയെത്തിയിട്ടുണ്ട്. നൂറോളം സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്.

Top