കൊറോണ സംശയം; ഇന്ത്യയിലെ ആദ്യ വനിതാ മറൈന്‍ പൈലറ്റ് ഐസൊലേഷനില്‍

കൊല്‍ക്കത്ത: കൊറോണ സംശയത്തെ തുടര്‍ന്ന് ഇന്ത്യയിലെ ആദ്യ വനിതാ മറൈന്‍ പൈലറ്റ് ഐസൊലേഷനില്‍. കൊല്‍ക്കത്തയിലെ ഐഡി ആന്‍ഡ് ബിജി ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അവധി ആഘോഷിക്കാനായി കൊളംബോയില്‍ പോയ അവര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്.

പനി ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം അവരെ കോപ്റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഡോക്ടമാര്‍ അവരെ ഐഡി ആന്‍ഡ് ബിജി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ഐസൊലേറ്റ് ചെയ്തത്.

2019 മാര്‍ച്ചില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് നാരി ശക്തി അവാര്‍ഡ് ലഭിച്ചിരുന്നു.

‘അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.എസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് അവരിപ്പോള്‍.

Top