പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ലോക റെക്കോഡോടെ അവനി ലേഖര

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡല്‍. ഷൂട്ടിങ്ങില്‍ അവനി ലേഖര ലോക റെക്കോഡോടെ തങ്കമണിഞ്ഞു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോടെയാണ് അവനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം. ടോക്കിയോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവനി നേടിയത്.

ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവനി സ്വന്തമാക്കി. ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ നാലായി.

Top