ഇന്ത്യയിലെ ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റിന് കർണാടകയിൽ തുടക്കം

ചൈനയുടെ കുത്തക അവസാനിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റിന് കർണാടകയിൽ തുടക്കം. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥിയം അയൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആനോഡുകൾ നിർമിക്കുന്ന തിനായാണ് എപ്സിലോൺ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഉത്‌പാദന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

ഇക്കാര്യത്തിൽ കുത്തകയുള്ള ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എപ്സിലോൺ അഡ്വാൻസ്ഡ് മെറ്റീരിയൽസിന്റെ പ്രൊമോട്ടർ വിക്രം ഹണ്ട 2030 ഓടെ 1,00,000 ടൺ സിന്തറ്റിക് ഗ്രാഫൈറ്റ് ആനോഡുകൾ ഉത്പാദിപ്പിക്കുന്നതിന് 60 ബില്യൺ നിക്ഷേപിക്കാനാണ് ഒരുങ്ങുന്നതും. ഇത് ആഗോള ആവശ്യകതയുടെ ഏകദേശം 10 ശതമാനമാണ്.

ജെഎസ്ഡബ്ല്യു സ്റ്റീലിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളിൽ നിന്ന് ആനോഡുകൾ നിർമിക്കാനാണ് എപ്സിലോൺ ശ്രമിക്കുന്നത്. ചില ഇന്ത്യൻ നിർമാതാക്കൾ ഇത്തരം വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചിലത് ഇതിനകം തന്നെ ഉത്പാദിപ്പിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Top