കെ ആര്‍ നാരായണന്റെ കല്ലറ സെമിത്തേരിയില്‍ നിര്‍മ്മിച്ചത് കുടുംബം അഭ്യര്‍ത്ഥിച്ചിട്ട് ; സഭ

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ കല്ലറ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ കണ്ടതിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ കഴമ്പില്ലെന്ന് സഭ.

എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഉഷാ നാരായണന്റെ മരണത്തിനുശേഷമാണ് പൃഥ്വിരാജ് റോഡിലെ സെമിത്തേരിയില്‍ ഇരുവരുടെയും കല്ലറ പണിതത്. ഒന്‍പതുവര്‍ഷത്തിനുശേഷം ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഞെട്ടിച്ചുവെന്നു ക്രിസ്ത്യന്‍ സഭ പ്രതികരിച്ചു.

യമുനാ തീരത്ത് 2005 ല്‍ ആണ് ഹിന്ദു മതാചാര പ്രകാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്‌കരിച്ചത്.

എന്നാല്‍ പിന്നീട് ഭാര്യ ഉഷാ നാരായണന്റെ മരണശേഷം പൃഥ്വിരാജ് റോഡിലെ സെമിത്തേരിയില്‍ ഇരുവരുടെയും കല്ലറ തീര്‍ക്കുകയായിരുന്നു.

മരണാനന്തരം ഇന്ത്യയുടെ ആദ്യ ദളിത് പ്രസിഡന്റായ നാരായണനെ മതം മാറ്റിയെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണു കല്ലറ പണിയാന്‍ അനുമതി നല്‍കിയതെന്ന് സഭ വ്യക്തമാക്കി.

Top