രണ്ട് ലക്ഷം രൂപ വിലക്കുറവില്‍ ഇന്ത്യയുടെ ഫേവറേറ്റ് എസ്.യു.വി ഡസ്റ്റര്‍ സ്വന്തമാക്കാം

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ ഫേവറേറ്റ് എസ്.യു.വി ഡസ്റ്റര്‍ വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നു.

പരമാവധി രണ്ടു ലക്ഷം രൂപ വരെ വിലക്കുറവില്‍ ഡസ്റ്റര്‍ ഇപ്പോള്‍ സ്വന്തമാക്കാം.

നിലവിലുള്ള സ്‌റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിച്ച് വരാനിരിക്കുന്ന റെനോ ക്യാപ്ച്ചറിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമാണ് കമ്പനിയുടെ സര്‍പ്രൈസ് ഓഫര്‍ എന്നാണ് സൂചന.

നിലവില്‍ ഡസ്റ്റര്‍ കാര്‍ ഉടമകളായ ഗ്യാങ് ഓഫ് ഡസ്റ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളു.

ഡസ്റ്റര്‍ ഉടമകളെ ഇ-മെയില്‍ വഴിയാണ് റെനോ ഇന്ത്യ ഓഫര്‍ വിവരം അറിയിച്ചത്. 85 പിഎസ് ഡീസല്‍ സ്റ്റാന്‍ഡേര്‍ഡ്, 110 പിഎസ് അഡ്വഞ്ചര്‍ എഡിഷന്‍ എന്നീ രണ്ടു വേരിയന്റുകള്‍ക്കാണ് വിലക്കുറവ്.

85 പിഎസ് ഡസ്റ്ററിന് 1.6 ലക്ഷവും 110 പിഎസ് പതിപ്പിന് 2 ലക്ഷം രൂപയുമാണ് ഡിസ്‌കൗണ്ട്. ആകെ 107 യൂണിറ്റുകളുടെ സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെന്നും മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതിന് പുറമേ 10000 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറും 7000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി നല്‍കുമെന്നാണ് വിവരം.

Top