ഇന്ത്യയുടെ കയറ്റുമതിയില്‍ 25.67 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ കയറ്റുമതിയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്.

സെപ്റ്റംബറില്‍ മാത്രം ഇന്ത്യയുടെ കയറ്റുമതി 25.67 ശതമാനം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കയറ്റുമതി വരുമാനം 1,85,965 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

രാസപദാര്‍ഥങ്ങള്‍, പെട്രോളിയം, എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിച്ചതാണ് ആകെ കയറ്റുമതി വരുമാനം വര്‍ധിക്കാന്‍ കാരണമായത്.

ഇറക്കുമതിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 18.09ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇറക്കുമതിയില്‍ ഉണ്ടായത്.

Top