ഇന്ത്യയുടെ കയറ്റുമതിയിൽ നേരിയ ഇടിവ്: ഫെബ്രുവരിയിൽ മാത്രം 0.3 ശതമാനം ഇടിവ്

മുംബൈ: രണ്ട് മാസത്തെ വളർച്ചയ്ക്ക് ശേഷം ഇന്ത്യയുടെ കയറ്റുമതിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.2020 ഫെബ്രുവരി മാസത്തിൽ 27.74 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്ന സ്ഥാനത്ത് ഇത്തവണ 27.64 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.

ഡിസംബർ മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെയും ജനുവരിയിൽ 0.1 ശതമാനത്തിന്റെയും വർധന കയറ്റുമതിയിൽ രേഖപ്പെടുത്തിയിരുന്നു. ജനുവരിയിൽ രണ്ട് ശതമാനമാണ് ഇറക്കുമതിയിൽ വർധന ഉണ്ടായതെങ്കിൽ ഫെബ്രുവരിയിൽ ഇത് ഏഴ് ശതമാനമായി.

2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കയറ്റുമതിയിൽ 12.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Top