ഇന്ത്യയുടെ സാമ്പത്തിക വളർച്ച വേഗത്തിൽ മെച്ചപ്പെടും

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ.
നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസർച്ച് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു.

നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്.മൂന്നാം പാദം മുതൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തികവർഷം ജി.ഡി.പി.യിലെ ചുരുക്കം – 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാർക്ലേയ്സ് പറയുന്നു.

Top