രാജ്യത്തെ കോവിഡ് കേസുകള്‍ 33,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 66 പേര്‍ !

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,718 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതുവരെ 1,074 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 66 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടതാണ്. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 8,324 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 9,915 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 432 മരണങ്ങളും ഇതിനോടകം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.

ഗുജറാത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 4,000 കടന്നപ്പോള്‍ 197 പേരാണ് മരണപ്പെട്ടത്. ഡല്‍ഹിയില്‍ 3,439 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

മധ്യപ്രദേശില്‍ രോഗികളുടെ എണ്ണം 2,500 കടന്നു, മരണം 130 ആയി ഉയര്‍ന്നു.
രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും രോഗബാധിതര്‍ രണ്ടായിരത്തിന് മുകളിലാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറേ രോഗികളുണ്ട്. കേരളത്തില്‍ 495 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്.

Top