രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തുമെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം, സംസ്ഥാനങ്ങള്‍ പുറത്തു വിടുന്ന കണക്കുകള്‍ പ്രകാരം പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്താനാണ് സാധ്യതയെന്ന് സൂചന. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5368 കേസുകളും 204 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 54.37 ശതമാനമാണ്. തമിഴ്നാട്ടില്‍ 3827 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 61 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 1 ലക്ഷം കടന്നു. ദക്ഷിണേന്ത്യയില്‍ രോഗവ്യാപനം കുറയുന്നില്ല.

കര്‍ണാടകയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എയിംസില്‍ കോവിഡ് ചികിത്സയില്‍ ആയിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. ഹിന്ദി ദിനപത്രം ദൈനിക് ഭാസ്‌കറിലെ റിപ്പോര്‍ട്ടര്‍ തരുണ്‍ സിസോദിയയാണ് നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്

Top