ചാന്ദ്രയാന്‍- 2ന്റെ വിക്ഷേപണം ഇന്ത്യ വീണ്ടും മാറ്റിവെച്ചു; അഭിമാന ദൗത്യം അടുത്ത വര്‍ഷം

chandrayan

ന്യൂഡല്‍ഹി: ചാന്ദ്രയാന്‍- 2ന്റെ വിക്ഷേപണം ഇന്ത്യ വീണ്ടും മാറ്റിവെച്ചു. 2019 ഫെബ്രുവരിയിലേക്കാണ് വിക്ഷേപണം മാറ്റിവെച്ചിരിക്കുന്നത്. രണ്ടാം തവണയാണ് ചാന്ദ്ര പര്യവേക്ഷണ ദൗത്യം ഇന്ത്യ മാറ്റിവെയ്ക്കുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കാനായിരുന്നു ഐഎസ്ആര്‍ഒ ആദ്യം തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ വിക്ഷേപണം ഓക്ടോബറിലേക്ക് മാറ്റുകയായിരുന്നു. ഈ തീരുമാനമാണ് ഐഎസ്ആര്‍ഒ വീണ്ടും മാറ്റിയത്. സാങ്കേതിക കാരണങ്ങളാലാണ് ദൗത്യം വീണ്ടും മാറ്റിവെച്ചതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യയ്ക്കു നേരിടുന്ന കാലതാമസം ഈ രംഗത്ത് ഇസ്രയേല്‍ മറികടക്കുമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ‘സ്പാരോ’ എന്നു പേരിട്ടിരിക്കുന്ന ഇസ്രയേല്‍ ചാന്ദ്ര ദൗത്യം സ്‌പേസ്‌ഐഎല്‍ എന്ന കമ്പനിയുടെ സഹായത്തോടെ ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. 2019 ഫെബ്രുവരിയോടെ ‘സ്പാരോ’ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top