ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് മേക്കറായ രാജമൗലി മറ്റൊരു അടാറ് ചിത്രവുമായി എത്തുന്നു

rajamouli

ന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് മേക്കറായ രാജമൗലി മറ്റൊരു അടാറ് ചിത്രവുമായി വീണ്ടും എത്തുന്നു. തെലുങ്ക് സൂപ്പര്‍താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ എന്നിവരാണ് പുതിയ ചിത്രത്തില്‍ മൗലിയുടെ നായകന്‍മാര്‍. രണ്ട് സഹോദരന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ രാംചരണ്‍ പൊലീസ് ഓഫീസറായും ജൂനിയര്‍ എന്‍.ടി.ആര്‍ ഗ്യാങ്സ്റ്ററായുമാണ്എത്തുന്നത്.

ഇവരെ കൂടാതെ വിവിധ വന്‍താര നിരതന്നെ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ‘ആര്‍.ആര്‍.ആര്‍’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. നിലവില്‍ ടോളിവുഡിലെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രമാണ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. മൗലിയുടെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട എന്‍.ടി.ആറിന്റെ സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. രാം ചരണിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത മഗധീര ചരിത്ര വിജയമായിരുന്നു. രാംചരണിന്റെ ഏറ്റവും അവസാനമിറങ്ങിയ രംഗസ്ഥലം 200 കോടിയോളം കളക്ഷന്‍ നേടിയിരുന്നു.

Top