ആന്റിബയോട്ടിക്‌സിന്റെ അമിത ഉപയോഗം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം

medicines

ന്യൂയോര്‍ക്ക്: ആന്റിബയോട്ടിക്‌സ് മരുന്നുകളുടെ അമിത ഉപയോഗം മനുഷ്യരില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2000 മുതല്‍ 2015വരെയുള്ള കാലഘട്ടത്തില്‍ 76 രാജ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 39 ശതമാനത്തില്‍ നിന്നും 65 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

പനി, ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് യുഎസില്‍ നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ യുഎസ് ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നുവെന്നാണ് പഠനം.
പ്രധാനമായും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലാണ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പ്രധാനമായും കാണുന്നത്.

നിസാര രോഗങ്ങള്‍ക്ക് വരെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത അഭിലഷണീയമായിട്ടുള്ളതല്ലയെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, എക്‌നോമിക്‌സ് ആന്‍ഡ് പോളിസി അംഗമായ എല്ലി വൈ ക്ലീന്‍ അഭിപ്രായപ്പെട്ടു.

Top