രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; കേന്ദ്രമന്ത്രി

ഭുവനേശ്വര്‍: ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി 500 രൂപ വീതം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറികള്‍ക്ക് സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യത്ത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ തമിഴ്‌നാടും, മധ്യപ്രദേശും അസമും പുതുച്ചേരിയും സൗജന്യ വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ, രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 20-ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ വിവിധ ഘട്ടങ്ങളിലുളള നിരവധി വാക്‌സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അറിയിച്ചിരുന്നു.

Top