ഇന്ത്യയുടെ ആധാര്‍ വിശ്വസനീയമായ രേഖ അല്ല; അന്താരാഷ്ട്ര റേറ്റിംഗ് എജന്‍സിയായ മൂഡിസ്

Aadhar card

ന്ത്യയുടെ ആധാര്‍ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജന്‍സിയായ മൂഡിസ്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമര്‍ശിച്ചു. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മൂഡിസിന്റെ നിലപാട്.

ചൂടുള്ളതും ആര്‍ദ്രതയുള്ളതുമായ കാലാവസ്ഥയില്‍ പലപ്പോഴും ബയോമെട്രിക് വിവരങ്ങളില്‍ പിഴവുകള്‍ വരാമെന്ന് ഉള്‍പ്പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ പിഴവുകള്‍ സേവനം നിഷേധിക്കപ്പെടുന്നതിന് വരെ കാരണമാകുമെന്നും മൂഡിസ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ ആധാറിനെ പ്രധാന തിരിച്ചറിയല്‍ രേഖയാക്കി മാറ്റുക എന്നത് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ അഞ്ചാം തവണയും നീട്ടിയിരുന്നു. 2023 ഡിസംബര്‍ വരെയാണ് ഈ സമയപരിധി നീട്ടിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മൂഡിസിന്റെ വിമര്‍ശനങ്ങള്‍.

Top