ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം;പുരുഷന്മാരുടെ ട്രാപ് 50 ഇനത്തിലാണ് നേട്ടം

ഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം. ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ ട്രാപ് 50 ഇനത്തിലാണ് നേട്ടം. ക്യാനന്‍ ഡാരിയസ്, സരോവര്‍ സിങ്, പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് മെഡല്‍ ഉറപ്പിച്ചത്. 361 പോയിന്റോടെയാണ് നേട്ടം. കുവൈത്തിനാണ് വെള്ളി. ചൈന വെങ്കലവും സ്വന്തമാക്കി.

ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി. 11 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍പ്പട്ടികയില്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 114 സ്വര്‍ണമാണ് നേടിയത്. ജപ്പാന്‍ 28 ഉം ദക്ഷിണ കൊറിയ 27ഉം സ്വര്‍ണം നേടിയിട്ടുണ്ട്.

നേരത്തെ വനിതകളുടെ ട്രാപ്പ് 50 വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. രാജേശ്വരി കുമാരി, മനീഷ കീര്‍, പ്രീതി രാജക് എന്നിവരടങ്ങുന്ന ടീമാണ് മെഡല്‍ സ്വന്തമാക്കിയത്. 337 പോയിന്റോടെയാണ് നേട്ടം. 356 പോയിന്റോടെ ചൈനീസ് സഖ്യമാണ് ഒന്നാമതെത്തിയത്. ഇതോടെ ഷൂട്ടിങ്ങില്‍ മാത്രം ഇന്ത്യയുടെ മെഡല്‍ നേട്ടം 21 ആയി.അതേസമയം, ഏഷ്യന്‍ ഗെയിംസ് ഇന്ത്യ അദിതി അശോകിന്റെ വെള്ളി മെഡലിലൂടെ ചരിത്രനേട്ടം കൊയ്തു. ഗോള്‍ഫില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന നേട്ടമാണ് അദിതി സ്വന്തമാക്കിയത്. മികച്ച ലീഡില്‍ സ്വര്‍ണ മെഡല്‍ സാധ്യത നിലനിര്‍ത്തിയ അദിതിക്ക് അവസാന ദിനം തിരിച്ചടിയുണ്ടായി. തായ്‌ലന്‍ഡിന്റെ യുബോള്‍ അര്‍പ്പിച്ചായക്കാണ് സ്വര്‍ണം. റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ യോ ഹ്യൂന്‍ഷോ വെങ്കലവും സ്വന്തമാക്കി.

 

Top