ഇന്ത്യയുടെ 1000ാമത് ഏകദിനം ഫെബ്രുവരി ആറിന്

ന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ നടക്കും. 1000 ഏകദിന മത്സരം കളിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. പരമ്പരയിലെ ഇന്ത്യയുടെ എതിരാളികളായ വെസ്റ്റിന്‍ഡീസ് അഹമ്മദാബാദിലെത്തി. മൂന്നു ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായുള്ള കീറണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിട്ടുണ്ട്.

ഏകദിന മത്സരങ്ങള്‍ നേരിട്ട് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരമുണ്ടാകില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

Top