അരാംകോ ആക്രമണം; രാജ്യത്ത് ഇന്ധനവില കുതിക്കുന്നു . . .

fuel

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നു. സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ആറ് ദിവസം കൊണ്ട് എണ്ണവിലയിലുണ്ടായിരിക്കുന്നത് വന്‍ വര്‍ധനയാണ്. പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ദ്ധിച്ചു. ദിവസവും ഇന്ധനവില പരിഷ്‌കരിക്കാന്‍ ആരംഭിച്ച ശേഷം തുടര്‍ച്ചയായി ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണിത്.

ഇന്ന് പെട്രോള്‍ വിലയില്‍ 27 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്‌. ഡീസല്‍ വിലയില്‍ 18 പൈസയുടെ വര്‍ധനവും ഉണ്ടായി. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‌ലൈനിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്‌. ഇതിലൂടെയുള്ള എണ്ണ പമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

സൗദിയിലെ എണ്ണ ഉല്‍പാദനം പകുതിയായി കുറഞ്ഞതും വിലകൂടിയതും ഇന്ത്യയെയും സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ഓട്ടോമൊബൈല്‍ മേഖലയടക്കമുള്ളവ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഇന്ധനവില കുത്തനെ വര്‍ദ്ധിക്കുന്നതും തിരിച്ചടിയാണ്‌.

Top