അമേരിക്കയില്‍ അതിക്രമിച്ചു കയറുന്നവരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഈ വര്‍ഷം മൂന്നിരട്ടിയായെന്ന് റിപ്പോര്‍ട്ട്. യുഎസ് അതിര്‍ത്തി സംരക്ഷണ സേനാ വിഭാഗത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. 25,000 മുതല്‍ 50,000 ഡോളര്‍ വരെയാണ് ഇത്തരക്കാരില്‍ നിന്നും ഈടാക്കുന്നത്. അമേരിക്കന്‍-മെക്‌സിക്കോ ബോര്‍ഡര്‍ കടന്നെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍ ആളുകള്‍ അനധികൃതമായി കടക്കുന്നത്‌ ശരിയായ രീതിയില്‍ എത്തുന്നവരുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കും എന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നുണ്ട്. സാമ്പത്തിക ദേശാടനം എന്ന രീതിയിലുള്ള അനധികൃതമായാല്‍ അത് രാജ്യത്തിന് ദോഷം ചെയ്യും.

എന്നാല്‍, വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 2017 ലെ മാത്രം കണക്കു പ്രകാരം 9000 ഇന്ത്യക്കാരെയാണ് ഇത്തരത്തില്‍ അനധികൃതമായി അമേരിക്കയിലെത്തിയ കേസില്‍ പിടികൂടാന്‍ കഴിഞ്ഞത്. 3162 പേര്‍ ആകെ രാജ്യത്ത് എത്തിയ ഇന്ത്യക്കാരാണെന്നും കണക്കില്‍ പറയുന്നു. 4000 പേരാണ് ആ വര്‍ഷം എത്തിയിരിക്കുന്നത്.

മെക്‌സക്കാലിയില്‍ നിന്നാണ് ഇവര്‍ എത്തുന്നത്. ആളുകളെ കണ്ടെത്തുന്നതടക്കമുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ചു കൊണ്ട് അമേരിക്ക ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മറ്റ് ജാതിയില്‍ നിന്ന് വിവാഹം കഴിക്കുന്ന സിഖുകാര്‍ ഇന്ത്യയില്‍ വലിയ വിവേചനം നേരിടുകയും വധ ഭീഷണി പോലും അനുഭവിക്കുകയും ചെയ്യുന്നു. ഇവരാണ് കൂടുതലായി ഇപ്പോള്‍ അമേരിക്കയിലേയ്ക്ക് ഓടി രക്ഷപ്പെട്ട് കൊണ്ടിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. മറ്റുള്ളവരുടെ രേഖകള്‍ ഉപയോഗിച്ച് കടക്കാന്‍ ശ്രമിച്ചതിന് ഇവരുടം പ്രവേശനം നിഷേധിച്ചിരുന്നു. പ്രവേശനം പല പ്രാവശ്യം നിഷേധിക്കുമ്പോഴാണ് ഇന്ത്യക്കാന്‍ മെക്‌സിക്കന്‍ ബോര്‍ഡര്‍ എന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നത്. 2012 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയില്‍ എത്തുന്നതിന് ശ്രമിച്ച 42.2 ശതമാനം പേരുടെയും അനുമതി രാജ്യം നിഷേധിച്ചിരുന്നു.

Top